കാക്കേ,
നീ ചില റിസോഴ്സ് പേഴ്സനെപ്പോലെയാണ്
കുപ്പയെല്ലാം ചിക്കിച്ചികഞ്ഞ്
കൊത്തിയതു തന്നെ വീണ്ടും കൊത്തി
വൃത്തി കെട്ട ശബ്ദത്തിൽ
നിനക്കു തന്നെ ബോധ്യമില്ലത്ത കാര്യങ്ങൾ പറഞ്ഞ്
എന്നെ അലോസരപ്പെടുത്തുന്നു.
എനിക്ക്,
വൃത്തി കേടുകൾ കംബൊസ്റ്റ് കുഴിയിലിട്ട്
കത്തിക്കണം.
ഓർമ്മകളെ
ഇങ്ങിനി വരാതെ ദഹിപ്പിക്കണം.
തെളിഞ്ഞമാനത്ത്
പുതിയ സൂര്യനെ കാണണം.
പുതുമഴ ഏറ്റുവാങ്ങണം.
മഴവില്ലിന്റെ തൂവാലയിൽ മുഖം തുടക്കണം.
*********************************
നീ പാടൂ
പുത്തനാമൊരു ഭൂപാളം
നിന്റെ സ്വരത്തിലും
കേൾക്കാൻ ഇമ്പമുള്ളത്……
Saturday, July 31, 2010
2.ഒരു വിലാപം
ഉച്ചയാക്കുന്നതെങ്ങിനെയീവിധം
ഉച്ചി പുകയുന്ന കാര്യങ്ങൾ കേൾമ്പോൾ!
ബസ്സുതെറ്റിയെന്നോർത്തു ഞാനെത്രമേൽ
പാടുപെട്ടു സമയത്തിനെത്തുവാൻ.
കണ്ടതില്ല ഞാൻ കുഞ്ഞിന്റെ പുഞ്ചിരി
നേരമില്ലിന്നു പ്രാതൽ കഴിക്കുവാൻ.
***********************
ശുഭ്രവസ്ത്രത്തിൽ സ്മേരവദനനായ്
വന്നൊരീ പുമാൻ ഇത്രയ്ക്ക് ദുഷ്ടനോ?
എത്രയോവട്ടം കേട്ടുതഴമ്പിച്ച
എക്വിറ്റിയും അക്സസബിലിറ്റിയും---- - -
രോദനങ്ങൾ വെളിയിലേക്കെത്തുന്നു
കർത്താവേ കാത്തുകൊള്ളണേ ഞങ്ങളേ.
ഉച്ചി പുകയുന്ന കാര്യങ്ങൾ കേൾമ്പോൾ!
ബസ്സുതെറ്റിയെന്നോർത്തു ഞാനെത്രമേൽ
പാടുപെട്ടു സമയത്തിനെത്തുവാൻ.
കണ്ടതില്ല ഞാൻ കുഞ്ഞിന്റെ പുഞ്ചിരി
നേരമില്ലിന്നു പ്രാതൽ കഴിക്കുവാൻ.
***********************
ശുഭ്രവസ്ത്രത്തിൽ സ്മേരവദനനായ്
വന്നൊരീ പുമാൻ ഇത്രയ്ക്ക് ദുഷ്ടനോ?
എത്രയോവട്ടം കേട്ടുതഴമ്പിച്ച
എക്വിറ്റിയും അക്സസബിലിറ്റിയും---- - -
രോദനങ്ങൾ വെളിയിലേക്കെത്തുന്നു
കർത്താവേ കാത്തുകൊള്ളണേ ഞങ്ങളേ.
Friday, July 30, 2010
1.അറ്റൻന്റസ്
ഇക്കുറിയും
ഞാന്‍
പതിവുകള്‍ ഒന്നും തെറ്റിച്ചില്ല
ക്ളാസ് റൂമീല് നിന്നു ഊളീയിട്ടിറങ്ങി.
ഉച്ചപ്രേതങ്ങള്
റിമൊട്ട് കണ്ട്രൊളുമായി ഊരുചുറ്റാനിറങ്ങുന്ന
അധര്മ്മശാലയെ തിരിഞ്ഞുനോക്കി കണ്ണിറുക്കി.
ഒരുതുള്ളി ഓക്സിജനുവേണ്ടി ദാഹിക്കുന്ന
തൊണ്ടകള്‍ക്ക് സ്തുതി പാടി.
കടപ്പുറത്ത് കടലയുമായിരുന്ന്,
മോഹങ്ങളുടെ ഈയാമ്പാറ്റകള്‍
കരിഞ്ഞുപോകുന്നതോര്ത്ത് നെടുവീര്‍പ്പിട്ടു.
ഹിമാലാസാനുക്കളില്
ഊന്നുവടിയേതുമില്ലാതെ
അലഞ്ഞു നടന്നു.
നടന്നുനടന്ന് നടന്ന്....
കാലുകഴച്ചപ്പോള്‍
ചായയൊടൊപ്പം ഞാനും
തിരിച്ചെത്തി.
പ്രശ്നങ്ങള്‍ മാത്രം പുലമ്പുന്ന മാഷും
മിഴിച്ചിരിക്കുന്ന കൂട്ടുകാരും
എല്ലാം .......
പഴയപോലെ തന്നെ.
ഞാന്‍
പതിവുകള്‍ ഒന്നും തെറ്റിച്ചില്ല
ക്ളാസ് റൂമീല് നിന്നു ഊളീയിട്ടിറങ്ങി.
ഉച്ചപ്രേതങ്ങള്
റിമൊട്ട് കണ്ട്രൊളുമായി ഊരുചുറ്റാനിറങ്ങുന്ന
അധര്മ്മശാലയെ തിരിഞ്ഞുനോക്കി കണ്ണിറുക്കി.
ഒരുതുള്ളി ഓക്സിജനുവേണ്ടി ദാഹിക്കുന്ന
തൊണ്ടകള്‍ക്ക് സ്തുതി പാടി.
കടപ്പുറത്ത് കടലയുമായിരുന്ന്,
മോഹങ്ങളുടെ ഈയാമ്പാറ്റകള്‍
കരിഞ്ഞുപോകുന്നതോര്ത്ത് നെടുവീര്‍പ്പിട്ടു.
ഹിമാലാസാനുക്കളില്
ഊന്നുവടിയേതുമില്ലാതെ
അലഞ്ഞു നടന്നു.
നടന്നുനടന്ന് നടന്ന്....
കാലുകഴച്ചപ്പോള്‍
ചായയൊടൊപ്പം ഞാനും
തിരിച്ചെത്തി.
പ്രശ്നങ്ങള്‍ മാത്രം പുലമ്പുന്ന മാഷും
മിഴിച്ചിരിക്കുന്ന കൂട്ടുകാരും
എല്ലാം .......
പഴയപോലെ തന്നെ.
Subscribe to:
Posts (Atom)