ഉച്ചയാക്കുന്നതെങ്ങിനെയീവിധം
ഉച്ചി പുകയുന്ന കാര്യങ്ങൾ കേൾമ്പോൾ!
ബസ്സുതെറ്റിയെന്നോർത്തു ഞാനെത്രമേൽ
പാടുപെട്ടു സമയത്തിനെത്തുവാൻ.
കണ്ടതില്ല ഞാൻ കുഞ്ഞിന്റെ പുഞ്ചിരി
നേരമില്ലിന്നു പ്രാതൽ കഴിക്കുവാൻ.
***********************
ശുഭ്രവസ്ത്രത്തിൽ സ്മേരവദനനായ്
വന്നൊരീ പുമാൻ ഇത്രയ്ക്ക് ദുഷ്ടനോ?
എത്രയോവട്ടം കേട്ടുതഴമ്പിച്ച
എക്വിറ്റിയും അക്സസബിലിറ്റിയും---- - -
രോദനങ്ങൾ വെളിയിലേക്കെത്തുന്നു
കർത്താവേ കാത്തുകൊള്ളണേ ഞങ്ങളേ.
No comments:
Post a Comment