Friday, July 30, 2010

1.അറ്റൻന്റസ്

ഇക്കുറിയും
ഞാന്‍
പതിവുകള്‍ ഒന്നും തെറ്റിച്ചില്ല
ക്ളാസ് റൂമീല്‍ നിന്നു ഊളീയിട്ടിറങ്ങി.


ഉച്ചപ്രേതങ്ങള്‍
റിമൊട്ട് കണ്‍ട്രൊളുമായി ഊരുചുറ്റാനിറങ്ങുന്ന
അധര്‍മ്മശാലയെ തിരിഞ്ഞുനോക്കി കണ്ണിറുക്കി.
ഒരുതുള്ളി ഓക്സിജനുവേണ്ടി ദാഹിക്കുന്ന
തൊണ്ടകള്‍ക്ക് സ്തുതി പാടി.

കടപ്പുറത്ത് കടലയുമായിരുന്ന്,
മോഹങ്ങളുടെ ഈയാമ്പാറ്റകള്‍
കരിഞ്ഞുപോകുന്നതോര്‍ത്ത് നെടുവീര്‍പ്പിട്ടു.

ഹിമാലാസാനുക്കളില്‍
ഊന്നുവടിയേതുമില്ലാതെ
അലഞ്ഞു നടന്നു.

നടന്നുനടന്ന് നടന്ന്....
കാലുകഴച്ചപ്പോള്‍

ചായയൊടൊപ്പം ഞാനും
തിരിച്ചെത്തി.
പ്രശ്നങ്ങള്‍ മാത്രം പുലമ്പുന്ന മാഷും
മിഴിച്ചിരിക്കുന്ന കൂട്ടുകാരും
എല്ലാം .......
പഴയപോലെ തന്നെ.

5 comments:

  1. കമന്റികൾക്കു നന്ദി........

    ഹേമ ,തുടക്കക്കാരിക്ക് തരുന്ന സഹായങ്ങൾ മറക്കില്ല..നീ വല്യ പുള്ളിയല്ലേ മോളേ.....
    ശാന്തൻ,
    നന്ദി..

    ReplyDelete
  2. This comment has been removed by the author.

    ReplyDelete