Saturday, July 31, 2010

3.കാക്ക

കാക്കേ,
നീ ചില റിസോഴ്സ് പേഴ്സനെപ്പോലെയാണ്
കുപ്പയെല്ലാം ചിക്കിച്ചികഞ്ഞ്
കൊത്തിയതു തന്നെ വീണ്ടും കൊത്തി
വൃത്തി കെട്ട ശബ്ദത്തിൽ
നിനക്കു തന്നെ ബോധ്യമില്ലത്ത കാര്യങ്ങൾ പറഞ്ഞ്
എന്നെ അലോസരപ്പെടുത്തുന്നു.
എനിക്ക്,
വൃത്തി കേടുകൾ കംബൊസ്റ്റ് കുഴിയിലിട്ട്
കത്തിക്കണം.
ഓർമ്മകളെ
ഇങ്ങിനി വരാതെ ദഹിപ്പിക്കണം.
തെളിഞ്ഞമാനത്ത്
പുതിയ സൂര്യനെ കാണണം.
പുതുമഴ ഏറ്റുവാങ്ങണം.
മഴവില്ലിന്റെ തൂവാലയിൽ മുഖം തുടക്കണം.
*********************************
നീ പാടൂ
പുത്തനാമൊരു ഭൂപാളം
നിന്റെ സ്വരത്തിലും
കേൾക്കാൻ ഇമ്പമുള്ളത്……

8 comments:

  1. പൂച്ചേ,പൂച്ചേ,
    നീ അമേരിക്കനെ പോലെയാണ്‌
    എന്റെ കുപ്പയിൽ കൈയ്യിട്ടു വാരി,
    ഞാൻ ചിക്കിച്ചികഞ്ഞതെല്ലാം
    മീശപിരിച്ച്‌ തട്ടിയെടുത്ത്‌,
    അലോസരപ്പെടുത്തരുതെന്ന്
    താക്കീത്‌ തന്ന്,
    വാരി വലിച്ചു തിന്ന്,
    ദഹനക്കേട്‌ വന്ന്,
    ഛർദ്ദിച്ചു നടന്നു
    കുറ്റം വിധിക്കുന്നു..

    ReplyDelete
  2. വരികളില്‍ കവിതയുള്ള കവിതകള്‍
    കാക്ക എനിയ്ക്കേറെയിഷ്ടപെട്ടു.
    റിസൊഴ്സ് പേഴ്സണ്‍‌മാരിതു കേള്‍ക്കണ്ട!
    ആശംസകള്‍

    ReplyDelete
  3. @മാനവധ്വനി..
    കമന്റിനു നന്ദി....അതേ ഭാഷയിലൊരു മറുചിന്ത..അത് സ്വീകരിക്കുന്നു.

    @ ബിജുകുമാർ...

    നന്ദി...അപ്പോൾ തോന്നിയത് കുറിച്ചിട്ടു... അത്രേയുള്ളു...അറിവു പറഞ്ഞു തന്നവരോട് ബഹുമാനം മാത്രം..

    ReplyDelete
  4. കൊള്ളാല്ലോ ചിന്തകള്‍..

    ReplyDelete
  5. കാക്കയുടെ ചിന്തകൾ എന്ന പേരിൽ ചില കുത്തിക്കുറിക്കലുകൾ നടത്താറുണ്ട്‌... താങ്കൾ എഴുതിയതിയതു പോലുള്ള വിഡ്ഡിത്തം!... എന്നെ പരിഹസിച്ച തിനു തിരിച്ചോരു ചെറിയ കൊട്ടു തന്നു അത്രേയുള്ളൂ.. അല്ലാതെ താങ്കളുടെ പ്രതിഭയെ പരിഹസിച്ചതല്ല..താങ്കൾക്ക്‌ പ്രതിഭയുണ്ട്‌.. വീണ്ടും എഴുതുക.. അഭിനന്ദനങ്ങൾ!.അത്‌ വലിയ പ്രതിഭയില്ലാത്ത നമുക്കിട്ട്‌ പാരപണിതിട്ടാണെങ്കിലും...

    പിന്നെ ബിജു കുമാർ ബുദ്ധിമുട്ടുന്നതും എന്നെ ഒന്ന് താങ്ങാൻ ആണെന്നും അറിയാം...

    ReplyDelete
  6. പ്രിയ മാനവധ്വനി, താങ്കള്‍ എന്താണ് ഉദ്ദേശിയ്ക്കുന്നതെന്ന് യാതൊരു പിടിയുമില്ല. ഈ കവിതയെ പറ്റി എനിയ്ക്കു തോന്നിയത് എഴുതിയത് എങ്ങനെ താങ്കളെ താങ്ങലാകും?
    തമ്മള്‍ തമ്മിലെന്താണ് പ്രശ്നം?

    ReplyDelete
  7. കാണാൻ വൈകി നല്ല കവിതകൾ

    ReplyDelete